കോവിഡ് മൂന്നാം തരംഗം – സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങളുടെ ഓഡിറ്റ് തുടങ്ങി

ഇരിങ്ങാലക്കുട : കോവിഡ് മൂന്നാം തരംഗ പ്രതിരോധം മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങളുടെ ഓഡിറ്റ് തുടങ്ങി. സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗമാണ് ഓഡിറ്റ് നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ സമർപ്പിക്കുക.

ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് ഓഡിറ്റിങ് നടത്തുന്നത്. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് പഠനങ്ങൾ ഉള്ളതിനാൽ ശിശു ആരോഗ്യ വിഭാഗത്തിനാണ് ഓഡിറ്റിൽ പ്രഥമ പരിഗണന നൽകുന്നത്.ശിശു പരിപാലന ഉപകരണങ്ങൾ,വെന്റിലേറ്റർ, ഓക്സിജൻ പ്ലാന്റ്റുകൾ, ഓക്സിജൻ വിതരണ സംവിധാനങ്ങൾ തുടങ്ങി ആശുപത്രികളിലെ മുഴുവൻ മെഡിക്കൽ ഉപകരണങ്ങളുടെയും നിലവിലെ അവസ്ഥകൾ പരിശോധിച്ച് റിപ്പോർട്ട്‌ സമർപ്പിക്കും. തൃശൂർ മെഡിക്കൽ കോളേജ് , ജനറൽ ആശുപത്രികൾ,ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്.

ജില്ലാ കളക്ടർ എസ്. ഷാനവാസ്‌, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. ടി.വി. സതീശൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റീന എന്നിവരുടെ ആവശ്യപ്രകാരമാണ് സഹൃദയ സംഘം ഓഡിറ്റ് നടത്തുന്നത്. സഹൃദയ ബയോമെഡിക്കൽ വിഭാഗം മേധാവി ഡോ. ഫിന്റോ റാഫേലിന്റെ നേതൃത്വത്തിൽ 13 പേരടങ്ങുന്ന ബിയോമെഡിക്കൽ വിദഗ്ദ സംഘമാണ് ഓഡിറ്റ് നടത്തി റിപ്പോർട്ട്‌ സമർപ്പിക്കുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top