അദ്ധ്യാപകനിയമനങ്ങൾ അംഗീകരിക്കുക : കെ.പി.എസ്.ടി.എ

ഇരിങ്ങാലക്കുട : അദ്ധ്യാപകനിയമനങ്ങൾ അംഗീകരിക്കുക, അദ്ധ്യാപകരുടെ ഒഴിവുകൾ പെട്ടെന്ന് നികത്തുക, കുട്ടികൾക്ക് ഓൺ ലൈൻ പഠന സൗകര്യങ്ങൾ സർക്കാർ ഒരുക്കിക്കൊടുക്കുക, കുട്ടികൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് നിഷേധിച്ച നടപടി പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സോണിയ ഗിരി ധർണ്ണ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. നിക്സൺപോൾ, ഷാജി എം.ജെ, അബ്ദുൾ ഹഖ്, ജോസഫ്റോൾവിൻ, പ്രവീൺ കുമാർ .കെ, മിനി കെ ആർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ബിജു ബി സ്വാഗതവും, കെ.വി സുശീൽ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top