തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1403 പേര്‍ക്ക് കൂടി കോവിഡ്, 1206 പേര്‍ രോഗമുക്തരായി,1397 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.49% സംസ്ഥാനത്ത് ഇന്ന് 13,772 പേർക്ക്

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1403 പേര്‍ക്ക് കൂടി കോവിഡ്, 1206 പേര്‍ രോഗമുക്തരായി,1397 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.49% സംസ്ഥാനത്ത് ഇന്ന് 13,772 പേർക്ക്

തൃശ്ശൂർ ജില്ലയിൽ 1403 പേർക്ക് കൂടി കോവിഡ്, 1206 പേർ രോഗമുക്തരായി.തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (08/07/2021) 1403 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1206 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,577 ആണ്. തൃശ്ശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,84,179 ആണ്. 2,73,900 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.49% ആണ്. ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 1,397 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 77 പുരുഷൻമാരും 103 സ്ത്രീകളും പത്ത് വയസ്സിനു താഴെ 71 ആൺകുട്ടികളും 60 പെൺകുട്ടികളുമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.12,937 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,414 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,250 ആയി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top