പഞ്ചായത്ത് കുഴല്‍കിണര്‍ കുത്തിയതോടെ സമീപത്തെ കിണറുകളിലെ വെള്ളം വറ്റിയതായി പരാതി

നടവരമ്പ് : വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നില്‍ കുഴല്‍കിണര്‍ കുത്തിയതിനു സമീപത്തെ കിണറുകള്‍ വറ്റിയതായി പരാതി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായ കല്ലംകുന്നില്‍ വെള്ളക്ഷാമത്തിനു പരിഹാരം കാണാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം കുഴല്‍കിണര്‍ കുത്തിയത്. ഇതിനു ശേഷം പെരുമ്പില്‍ സുധീര്‍, പണ്ടാരപ്പറമ്പില്‍ പ്രഭാകരന്‍, സുഭാഷ് പെരുമ്പില്‍, മൈക്കിള്‍ പൊഴോലിപറമ്പില്‍, സുനില്‍ പെരുമ്പില്‍ തുടങ്ങിയവരുടെ വീടുകളിലെ കിണറുകള്‍ വറ്റിയതായാണ് പരാതി. കുഴല്‍കിണറിന്റെ ആഴത്തിനനുസരിച്ച് പൈപ്പിടാത്തതിനാലാണ് ഇത് സംഭവിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി ദേശവിളക്കും മറ്റ് ആഘോഷങ്ങളും നടത്തിവരാറുള്ള പൊരുമ്പില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ഉപയോഗിക്കുന്ന കിണറും വറ്റിയത് പ്രദേശവാസികളില്‍ ആശങ്ക ഉണ്ടാക്കി.

Leave a comment

Leave a Reply

Top