വണ്ടിപെരിയാറിലെ 6 വയസ്സുള്ള പിഞ്ചുബാലികയുടെ ക്രൂരമായ അരുംകൊല – ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വണ്ടി പെരിയാറിലെ 6 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലും, കേരളത്തിൽ വർദ്ധിച്ചു വരുന്ന അരക്ഷിതാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ടും ബി.ജെ.പി പ്രവർത്തകർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി-മാപ്രാണം സെന്ററിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട സമരം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് പ്രതീകാത്മക വസ്ത്രത്തിനും ചിത്രത്തിനുമരികിൽ മെഴുകുതിരികൾ തെളിയിച്ചു. ബി.ജെ.പി മുനിസിപ്പൽ വൈസ് പ്രസിഡണ്ട് സന്തോഷ് കാര്യാടൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആർച്ച അനീഷ്കുമാർ, സരിത സുഭാഷ്, മുനിസിപ്പൽ കമ്മറ്റി അംഗം സൂരജ് നമ്പ്യാങ്കാവ്, കർഷക മോർച്ച മണ്ഡലം വൈ: പ്രസിഡണ്ട് ചന്ദ്രൻ അമ്പാട്ട്, ബൂത്ത് പ്രസിഡണ്ടുമാരായ ഗിരീഷ്, പ്രഭ, സുഭാഷ്, ലിജു ചെമ്പാറ, മനു ഇത്തിക്കുളം എന്നിവർ സമരത്തിന് നേതൃത്വം നല്കി.

Leave a comment

Top