സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് ജൂലൈ 11ന്

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ ജൂലൈ 11ന് രാവിലെ 9 മണിമുതല്‍ 1 മണിവരെ നടക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡ്‌വൈസര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിക്കും. റീജിയണ്‍ ചെയര്‍മാന്‍ എന്‍.സത്യന്‍,സോണ്‍ ചെയര്‍മാന്‍ സി.ജെ.ആന്റോ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പ്രൊഫ. കെ.ആര്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍,എം.കെ ഷാജി, വര്‍ഗ്ഗീസ് പട്ടത്ത് എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446540890, 9539343242 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a comment

Top