ബിസിനസ് ലാഭത്തിൻ്റെ ഒരു വിഹിതം സ്ഥിരമായി പാലിയേറ്റീവ് പരിചരണത്തിന് നൽകി യുവ ബിസിനസ്സുകാരൻ

വെള്ളാങ്ങല്ലൂർ : തോപ്പിൽ ഫുഡ്സിൻ്റെ സായൂജ്യം ഗുരുവായൂർ പപ്പടത്തിൻ്റെ വീടുകൾ തോറുമുള്ള വിൽപനയുടെ പത്ത് ശതമാനം ആൽഫ പാലിയേറ്റീവ് കെയർ വെളളാങ്ങലൂർ ലിങ്ക് സെൻ്ററിന് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. തോപ്പിൽ ഫുഡ്സ് ഉടമ ടി.എ.റഫീക്ക് ആദ്യ ലാഭവിഹിതം ലിങ്ക് സെൻ്റർ സെക്രട്ടറി ഷഫീർ കാരുമാത്രക്ക് കൈമാറി. ചടങ്ങിൽ പി.കെ.എം. അഷ്റഫ്, എം.എ. അൻവർ, ഷെമി റഫീക്ക്, സ്വാലിഹ് റഫീക്ക്, മെഹർബാൻ ഷിഹാബ്, നസീർ, സിന്ധു, ദൃശിക സുകുമാർ, ഷിനി അയ്യൂബ് പങ്കെടുത്തു സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top