കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ച് ധർണ നടത്തി

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം നടത്തിയ കടയടപ്പ് സമരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രധാന കേന്ദ്രങ്ങളിൽ വ്യാപാരികൾ നിരാഹാര സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക, ഹോട്ടലുകളിൽ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുക, ടി.പി.ആർ അനുസരിച്ചുള്ള അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കുക, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ട് ഓൺലൈൻ കുത്തക കമ്പനികളെ വ്യാപാരം നടത്താൻ അനുവദിക്കുന്ന നയം പുനഃപരിശോധിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നിരാഹാര സമരം നടത്തിയത്. സംഘടനയുടെ നിയോജകമണ്ഡലം ചെയർമാനും യുണിറ്റ് പ്രസിഡന്റുമായ എബിൻ വെള്ളാനിക്കാരൻ സമരം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു.

സമരത്തിന് സംഘടനയുടെ വൈസ് പ്രസിഡന്റ് പി.വി ബാലസുബ്രഹ്മണ്യൻ , കെ.എസ് ജാക്സൺ, ഡീൻ ഷാഹിദ്, ട്രഷറർ തോമസ് അവറാൻ, എന്നിവർ നേതൃത്വം നൽകി. ടെക്സ്റ്റയിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ.കൃഷ്ണാനന്ദ ബാബു, മുൻ പ്രസിഡന്റുമാരായടി.വി ടെന്നിസൺ തെക്കേക്കര, എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് എല്ലാ വ്യാപാരികളും പ്രതിഷേധ സമരത്തിന് പൂർണ്ണ പിന്തുണ നൽകി. സെക്രട്ടറിമാരായ ടി.മണി മേനോൻ സ്വാഗതവും വി.കെ അനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a comment

Top