നിർമാണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ സി.ഐ.ടി.യു പ്രതിഷേധ ധർണ നടത്തി

കല്ലേറ്റുംകര : നിർമാണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ കല്ലേറ്റുംകരയിൽ നടന്ന നിർമാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രതിഷേധ ധർണ യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറി ഉല്ലാസ് കളകാട്ട് ഉദ്ഘാടനം ചെയ്തു. കെ.കെ.ശ്രീനിവാസൻ അധ്യക്ഷനായി, ടി.എസ്.ഷാജു, ടി.വി.ഷാജു എന്നിവർ ധർണയിൽ സംസാരിച്ചു. സ്റ്റീഫൻ നന്ദിപറഞ്ഞു.

Leave a comment

Top