സാമ്പത്തിക വിദഗ്ധൻ എ.ഡബ്ല്യു ജോസഫ് നിര്യാതനായി

ഇരിങ്ങാലക്കുട : ആലേങ്ങാടൻ ഡോ. വാറുണ്ണി മകൻ ജോസഫ് (92) നിര്യാതനായി. മുംബൈയിലെ നാനാവതി ആശുപത്രിയിൽ സാമ്പത്തിക വിഭാഗം ഉപദേശകനായിരുന്നു. 50 വർഷത്തോളം മുംബൈയിലെ വിവിധ കമ്പനികളിലെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്തിരുന്നു. റിട്ടയർമെന്റ് ജീവിതം ഇരിങ്ങാലക്കുടയിൽ നയിച്ച് വരികയായിരുന്നു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു.

തിങ്കളാഴ്ച രാവിലെ 11:30 മുതൽ സെന്‍റ് ജോസഫ് കോളേജിന് സമീപമുള്ള പട്ടത്ത് കോംപ്ലക്സിൽ ഉള്ള വസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പൊതുദർശനത്തിന് വക്കും.

സംസ്കാര ശുശ്രൂഷ കർമ്മം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തും.

സഹോദരങ്ങൾ ഡോ. എ.ഡബ്ല്യു ആന്റണി (ലേറ്റ്), എ.ഡബ്ല്യു ജോൺ, എ.ഡബ്ല്യു ജോർജ് (ലേറ്റ്), എ.ഡബ്ല്യു പോൾ(ലേറ്റ്), എ.ഡബ്ല്യു എബ്രഹാം (ലേറ്റ്), എ.ഡബ്ല്യു ഫ്രാൻസിസ് (ലേറ്റ്). എ.ഡബ്ല്യു റോസി, മേരി പോൾ മാണിക്കനാംപറമ്പിൽ (ലേറ്റ്), ട്രീസ വർഗീസ് അരീക്കാട്ട്.

Leave a comment

Top