എക്സൈസ് വാറ്റ് കേന്ദ്രം തകർത്തു, 1300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

ഇരിങ്ങാലക്കുട : മദ്യഷോപ്പുകൾ കോവിഡ് ഭാഗമായി അടഞ്ഞ് കിടക്കുന്നതിൽ വ്യാജ ചാരായം ഉല്പാദിപ്പിക്കുന്ന ലോബി രണ്ടു കൈ വനത്തിൽ കയറി ആരംഭിച്ച വാറ്റ് കേന്ദ്രം ഇരിങ്ങാലക്കുട എക്സൈസ് സംഘം തകർത്തു. വനത്തിൽ നടത്തിയ പരിശോധനയിൽ 1300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനത്തിൽ നടത്തിയ പരിശോധനയിൽ ആണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഈ മേഖലയിൽ നിരവധി വാറ്റ് കേന്ദ്രങ്ങൾ എക്സൈസ് ഇതിനകം തകർത്തിട്ടുണ്ട്. ഇവർ ലിറ്ററിന് 1500 രൂപ മുതൽ 2000 രൂപക്ക് ആണ് വില്ലന നടത്തുന്നത്.

പ്രതികളെകുറിച്ച് രഹസ്യ വിവരം ലഭിച്ചിട്ടുളളതായി എക് സൈസ് വൃത്തങ്ങൾ അറിയിച്ചു. റെയ്സിൽ പ്രിവന്റിവ് ഓഫീസർമാരായ ജിൻ ജു ഡി എസ് . ആനന്ദൻ പി കെ, ഷിജു വർഗ്ഗീസ്,ഉല്ലാസ് എന്നിവർ പങ്കെടുത്തു.

Leave a comment

Top