രതി കല്ലട രചിച്ച കവിതാസമാഹാരം ‘പറയാത്ത നുണകൾ’ സംഗമസാഹിതി ചർച്ച ചെയ്തു

ഇരിങ്ങാലക്കുട : എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രതിവാര പുസ്തകചർച്ചകളുടെ ഭാഗമായി രതി കല്ലട രചിച്ച ‘പറയാത്ത നുണകൾ’ എന്ന കവിതാസമാഹാരത്തിന്റെ പുസ്തക പരിചയം, ചർച്ച എന്നിവ സംഘടിപ്പിച്ചു.

രാധാകൃഷ്ണൻ വെട്ടത്ത് അധ്യക്ഷനായ പരിപാടി അരുൺ ഗാന്ധിഗ്രാം മോഡറേറ്റ് ചെയ്തു. കവി പി.എൻ സുനിൽ പുസ്തകം പരിചയപ്പെടുത്തി. ഷൈലജ, ഡോ. സതീഷ്കുമാർ, തുമ്പൂർ ലോഹിദാക്ഷൻ, ദിനേശ് കെ.ആർ, റഷീദ് കാറളം, കൃഷ്ണകുമാർ മാപ്രാണം, സിൻ്റി സ്റ്റാൻലി, കാട്ടൂർ രാമചന്ദ്രൻ, മനു കൊടകര, സജ്ന ഷാജഹാൻ, രാജേഷ് തേക്കിനിയേടത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അശ്വതി നന്ദി പ്രകാശിപ്പിച്ചു.

Leave a comment

Top