വിവിധ ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം

ഇരിങ്ങാലക്കുട : ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകളോടെ ചൊവ്വാഴ്ച ശിവരാത്രി ആഘോഷങ്ങള്‍ നടക്കും.

ശ്രീ കണ്ടേശ്വരം ശിവ ക്ഷേത്രം

ശ്രീ കണ്ടേശ്വരം ശിവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾ രാവിലെ മുതൽ ആരംഭിക്കുന്നു. രാത്രി 9ന്എഴുന്നള്ളിപ്പ് ശ്രീ കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ ഗോപുര നടയിൽ നിന്നും ആരംഭിക്കുന്നു. പഞ്ചവാദ്യവും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. ഫെബ്രുവരി 12 തിങ്കൾ മുതൽ 20 ചൊവ്വ വരെ ശിവരാത്രി പ്രതിഷ്ഠാ ദിന മഹോത്സവം നടത്തുന്നു.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങൾ രാവിലെ 6 മുതൽ ആരംഭിക്കുന്നു. രാവിലെ അഖണ്ഡ നാമജപം തുടങ്ങി രാത്രി 7:15ന് ഫോക്കു്ലോർ അക്കാദമി അവാർഡ് കരസ്ഥമാക്കിയ അണിമംഗലം സാവിത്രി അന്തർജ്ജനം നയിക്കുന്ന തിരുവാതിരക്കളി. അവതരണം, ഇരിങ്ങാലക്കുട സംഗമഗ്രാമം തിരുവാതിര കളരി. 7:45ന്കലാമണ്ഡലം പ്രഷീജാ സംവിധാനം ചെയ്ത ഇരിങ്ങാലക്കുട ശ്രീഭരതം നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ. രാത്രി 12 ന് കടുപ്പശ്ശേരി ഭഗവതിയുടെ എഴുന്നള്ളിപ്പ് വരവ്. പുലർച്ചെ 4 ന് കൂടി എഴുന്നള്ളിപ്പ്, 5:30ന് വെടിക്കെട്ട് തുടർന്ന് യാത്ര പറയൽ.

കാറളം ശ്രീ കൈനില ശിവക്ഷേത്രം

കൊച്ചിൻ ദേവസ്വം ബോർഡ് പുനരുദ്ധാരണ സമിതിയുടെ ആഭിമുഖ്യത്തിൽ കാറളം കൈനില ശിവ ക്ഷേത്രത്തിൽ മഹാ ശിവരാത്രിയാഘോഷം ചൊവ്വാഴ്ച്ച. ശുദ്ധി ക്രിയകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ ശിവരാത്രി ദിവസം പുഷ്പാലങ്കാരം സമ്പൂർണ്ണ നെയ് വിളക്ക്. ചെറുശ്ശേരി ശ്രീകുമാർ മാരാർ നേതൃത്വം നൽകുന്ന പാണ്ടിമേളത്തോടുകൂടിയ എഴുന്നള്ളിപ്പ്. കൊമ്പത്ത് ചന്ദ്രൻ നേതൃത്വം നൽകുന്ന നാദസ്വരവും ഉണ്ടായിരിക്കും

Leave a comment

Leave a Reply

Top