
ഇരിങ്ങാലക്കുട : ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനേയും പാർട്ടിയേയും വേട്ടയാടുന്ന പിണറായി സർക്കാരിനെതിരെ ഇരിങ്ങാലക്കുട നഗരത്തിൽ ബി ജെ പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബസ്റ്റാന്റിൽ നിന്ന് ആരംഭിച്ച പ്രകടനം ഠാണവിൽ വന്ന് തിരിച്ച് ബസ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട സംബോധന ചെയ്തു സംസാരിച്ചു. ജില്ല സെക്രട്ടറി കവിത ബിജു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.സി വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സുനിൽ തളിയപറമ്പിൽ, അമ്പിളി ജയൻ, സെക്രട്ടറി സി.സി മുരളി, എ വി രാജേഷ്, ഒ.5വി സുരേഷ്,, മഹിളാ മോർച്ച ജില്ല വൈ: പ്രസിഡണ്ട് സുധ അജിത്, മണ്ഡലം പ്രസിഡണ്ട് സരിത വിനോദ്, ജനറൽ സെക്രട്ടറി സുബിത ജയകൃഷ്ണൻ, കൗൺസിലർമാരായ ആർച്ച അനീഷ് കുമാർ , സരിത വിനോദ്, മായ അജയൻ എന്നിവർ നേതൃത്വം നല്കി.