ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിനു മുൻപിൽ മഹിളാമോർച്ച പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക, സ്ത്രീധന നിരോധന നിയമം നടപ്പാക്കുക എന്ന മുദ്രാവാക്യമുയർത്തി പിടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പ്രസിഡണ്ട് സരിത വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറി കവിത ബിജു, മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡണ്ട് സുധ അജിത്, മണ്ഡലം ജന: സെക്രട്ടറി സുബിത ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ അമ്പിളി ജയൻ, ആർച്ച അനീഷ്കുമാർ, മായ അജയൻ, സരിത സുഭാഷ്, മഹിളാമോർച്ച നേതാക്കളായ സനിത രാജേഷ്, പ്രീതി എന്നിവർ ധർണ്ണക്ക് നേതൃത്വം നല്കി. നിയോജമണ്ഡലത്തിന്റെ പഞ്ചായത്തുകേന്ദ്രങ്ങളിലും വിവിധ പ്രധാന ജംഗ്ഷനുകളിലും ധർണ്ണകൾ സംഘടിപ്പിച്ചു.

Leave a comment

Top