
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട, ഠാണാവിലെ എ.ഐ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളികളുടെ കുട്ടികൾക്ക് പുസ്തക വിതരണം നടത്തി. സി.പി.ഐ മണ്ഡലം കമ്മറ്റി ഓഫീസായ സി. അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങ് എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ പുസ്തക വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സിജോ, മണ്ഡലം ജോയിൻ സെക്രട്ടറി കെ.എസ് പ്രസാദ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
Leave a comment