കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നക്ഷത്രവനം പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടത്തിയ നക്ഷത്രവനം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം സ്‌ക്കൂളില്‍ നടത്തിയ വൃക്ഷതൈ നടലിന്റെ ഉദ്ഘാടനം മുകുന്ദപുരം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പ്രേമലത നായര്‍ നിര്‍വഹിച്ചു. ലയണ്‍സ് ഡിസട്രിക്റ്റ് അഡ്വവൈസര്‍ ജോണ്‍സന്‍ കോലങ്കണ്ണി അദ്ധ്യക്ഷത വഹിച്ചു. സോണ്‍ചെയര്‍മാന്‍ സി.ജെആന്റോ, സ്‌ക്കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അതുല്യ സുരേഷ്, ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ക്ലമന്റ് തോട്ടാപ്പിളളി, ക്ലബ്ബ് സെക്രട്ടറി പ്രഫ. കെ.ആര്‍ വര്‍ഗ്ഗീസ്, മറ്റ് ക്ലബ്ബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Leave a comment

Top