വിജയൻ കൊലക്കേസ് 1 മുതൽ 5 പ്രതികളെയും എട്ടാം പ്രതിയെയും കുറ്റക്കാരെന്ന് കണ്ടെത്തി

ഇരിങ്ങാലക്കുട : വിജയൻ കൊലക്കേസിൽ ഒന്നു മുതൽ 5 കൂടി പ്രതികളായ കാറളം ഐനിയിൽ വീട്ടിൽ രഞ്ജു എന്ന രഞ്ജിത്ത് (32), നെല്ലായി ആലപാട്ട് മാടാനി വീട്ടിൽ ജിജോ ജോർജ്ജ് (30), കാറളം, പുല്ലത്തറ പെരിങ്ങാട്ടിൽ വീട്ടിൽ പക്രു എന്ന നിധീഷ് (30),പൊറത്തിശേരി, മൂർക്കനാട്, കറപ്പ് പറമ്പിൽ അഭിനന്ദ് (22), വേള്ളൂക്കര, കൊമ്പാറ കുന്നതാൻ വീട്ടിൽ മെജോ ജോസഫ് (28), 8 പ്രതി പുല്ലൂർ ഗാന്ധിഗ്രാം തൈവളപ്പിൽ ടുട്ടു എന്ന അഭിഷേക് എന്നിവരെ കുറ്റക്കാരെന്നു ഇരിങ്ങാലക്കുട അഡിഷണൽ ജില്ല സെഷൻസ് ജഡ്‌ജ്‌ കെ. എസ് രാജീവ്‌ കണ്ടെത്തി


ഇരിങ്ങാലക്കുട ജോളി ബാറിന് സമീപമുള്ള മുറുക്കാൻ കടയിൽ വച്ച് ഒന്നാം പ്രതി രഞ്ജു എന്ന രഞ്ജിത്ത് മുറുക്കുന്നതിനിടയിൽ ചുണ്ണാമ്പ് മോന്താച്ചാലിൽ വിജയൻ മകൻ വിനീത്, സുഹൃത്ത് മനവലശേരി കനാൽ ബേസ് വടക്കുംതറ വീട്ടിൽ ഷെരീഫ് എന്നിവരുടെ ദേഹത്ത് വീണത് ഒന്നാം പ്രതിയോട് ചോദിച്ചതിലുള്ള വിരോധം വച്ച് പ്രതികൾ വിനീതിനെ കൊലപെടുത്തുന്നതിനു വേണ്ടി കുറ്റകരമായ ഗൂഡലോചന നടത്തി വാളുകൾ, കത്തി, മരവടികൾ, എന്നിവ കൈവശം വച്ച് 2018 മെയ്‌ 27 ന് മോട്ടോർ സൈക്കിളിൽ ഇരിങ്ങാലക്കുട മോന്താച്ചാലിൽ വിജയന്റെ വീട്ടിലേക്ക് പ്രതികൾ അതിക്രമിച്ചു കയറി വിജയനെയും ഭാര്യ അംബികയേയും അമ്മ കൗസല്യയെയും ആക്രമിച്ചു പരിക്കല്പിച്ചു. സംഭവത്തിൽ ഗുരുതര പറിക്കുപറ്റിയ ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കിന്റെ കാടിന്യതല് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ്‌ 28 ന് മരണപെടുകയും ചെയ്തു.

1മുതൽ 5 പ്രതികളും 8 പ്രതിയും കൊലപാതകം, വധശ്രമം, ഗൂഢാലോചന, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ, എന്നി കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി കോടതി കണ്ടെത്തി. കേസിൽ ശിക്ഷ സംബന്ധിച്ച വാദം കേൾക്കുന്നതിനായി കേസ് 2021 ജൂലൈ 5ലേക്ക് വച്ചു. 6,7,9,10,11,12,13 പ്രതികളെ കോടതി വെറുതെ വിട്ടു.

ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്‌പെക്ടർ എം കെ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 68 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 39 തൊണ്ടി മുതലുകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റ് മാരായ ജിഷാ ജോബി, എബിൻ ഗോപുരൻ, ദിനൽ v. എസ്, അർജുൻ കെ. ആർ, അൽജോ പി. ആന്റണി എന്നിവർ ഹാജരായി.


Leave a comment

Top