കൃഷിക്കാരുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കാനല്ല നമ്മുടെ ഓരോരുത്തരുടെയും ആഹാരത്തിനുള്ള സ്വതന്ത്രമായ അവകാശം ഉറപ്പു വരുത്താനാണ് കർഷക സമരം – കേരള കോൺഗ്രസ്സ് (എം )ജില്ലാ ജനറൽ സെക്രട്ടറി ടി.കെ വർഗ്ഗിസ്

പുല്ലൂർ : കൃഷിക്കാരുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കാനല്ല നമ്മുടെ ഓരോരുത്തരുടെയും ആഹാരത്തിനുള്ള സ്വതന്ത്രമായ അവകാശം ഉറപ്പു വരുത്താനാണ് കർഷക സമരമെന്ന് എൽ.ഡി.എഫ് മുരിയാട് മണ്ഡലം സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ്സ് (എം )ജില്ലാ ജനറൽ സെക്രട്ടറി ടി.കെ വർഗ്ഗിസ് അഭിപ്രായപ്പെട്ടു. കൃഷി സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, എന്നി മുദ്രവാക്യമുയർത്തി നടത്തിയ ധർണ്ണ കെ.സി ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി മോഹനൻ മാസ്റ്റർ , പി.വി രാജേഷ്, പി.ആർ സുന്ദര രാജൻ, ടി.കെ ശശി എന്നിവർ സംസാരിച്ചു.

Leave a comment

Top