ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് നക്ഷത്ര വനം പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അങ്കണത്തില്‍ വൃക്ഷതൈ നട്ട് കൊണ്ട് നഗരസഭ ചെയേര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് ഡോ.ഡെയിന്‍ ആന്‍റണി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാ.ജോളി ആന്‍ഡ്രൂസ്, ഫാ.പി.ടി ജോയ്, വേണുഗോപാലമേനോന്‍, നഗരസഭ കൗണ്‍സിലര്‍ ജെയ്‌സന്‍ പാറേക്കാടന്‍, സെക്രട്ടറി ബിജു കൂനന്‍, ട്രഷറര്‍ ഡോ.ജോണ്‍ പോള്‍, സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ തോമാച്ചന്‍ വെളളാനിക്കാരന്‍, ഡിസ്ട്രിക്റ്റ് സെക്രട്ടറി പോള്‍ മാവേലി, ബിജോയ് പോള്‍, അഡ്വ.ജോണ്‍ നിധിന്‍ തോമസ്, തോമസ് കാളിയങ്കര, കെ.എന്‍ സുഭാഷ്, ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Leave a comment

Top