

ഇരിങ്ങാലക്കുട : ദേശീയ കിസാൻ മോർച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട മണ്ഡലം സംയുക്ത ട്രേഡ് യൂണിയൻ സമിതി ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ സമരം നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ലത ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി.യു.സി.സി സംസ്ഥാന സെക്രട്ടറി രാജൻ പൈക്കാട് അധ്യക്ഷത വഹിച്ചു. പി.ബി സത്യൻ സ്വാഗതവും കെ.കെ ശിവൻ , ഉല്ലാസ് കളക്കാട്, ഭരതൻ, മനോജ്കുമാർ വി.എ എന്നിവർ അഭിവാദ്യങ്ങളും കെ.എ ഗോപി നന്ദിയും പറഞ്ഞു.
Leave a comment