ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തി നികേതൻ പബ്ലിക് സ്കൂളിൽ ഓൺലൈൻ വഴി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കേരള ജുവനൈൽ ജസ്റ്റിസ് ബോർഡ് സ്പെഷൽ സ്ക്വാഡ് ഓഫീസറായ ബോബൻ ജോർജ്ജ് , തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡ് ചെയർമാൻ ഡോ. കെ . ജെ. വിശ്വനാഥൻ, ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരിം, ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ടി. ആർ. രാജേഷ് ഇരിങ്ങാലക്കുട വനിത എസ്. ഐ. സന്ധ്യാ ദേവി , എന്നിവർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം കൈമാറി. തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ പി. എൻ . ഗോപകുമാർ . സ്വാഗതവും കൺവീനർ സഞ്ജു ആന്റോ നന്ദിയും പറഞ്ഞു.

Leave a comment

Top