നഗരസഭാ 35-ാം വാർഡിലെ വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

പൊറത്തിശ്ശേരി : നഗരസഭാ 35-ാം വാർഡിലെ പൊറത്തിശ്ശേരി സുഗന്ധി അംഗനവാടിയോട് ചേർന്ന കെട്ടിടത്തിൽ ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്‍റെയും കൂടെ നേതൃത്വത്തിൽ ആരംഭിച്ച വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രത്തിൽ എല്ലാം ദിവസവും ട്രെയിനിങ് പൂർത്തിയാക്കിയ വോളന്റിയർമാരുടെ സേവനം ലഭ്യമായിരിക്കും. കൂടാതെ ഭവന സന്ദർശനം നടത്തി കിടപ്പ് രോഗികൾക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുക, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുക എന്നിവ പ്രധാന പ്രവർത്തനങ്ങൾ ആണ്. കൂടാതെ വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രത്തിന്‍റെ ഉദ്ഘാടന ദിവസമായ ഞായറാഴ്ച 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും രോഗികൾക്കുള്ള വാക്കറും ക്രൈസ്റ്റ് കോളേജ് ഏറ്റെടുത്തു നൽകി.

35-ാം വാർഡിന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച 3 വിദ്യാർത്ഥികൾക്കു കൂടി ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ ഫോൺ കൈമാറി. ഇതിനു മുൻപ് അംഗനവാടി മുതൽ 10-ാം ക്ലാസ്സ്‌ വരെ ഉള്ള 150 കുട്ടികൾക്ക് പഠനോപകരണങ്ങളും 5 നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട്‌ ഫോണും വിതരണം ചെയ്തിരുന്നു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സിഎംഐ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന വനിതാ ഫെഡ് ചെയർപേഴ്സനും ഇരിങ്ങാലക്കുട നഗരസഭാ പ്രതിപക്ഷ നേതാവുമായ അഡ്വ. കെ ആർ വിജയ, ക്രൈസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ഡോ. വിൽസൺ തറയിൽ, കോഡിനേറ്റർ ഡോ. ടി വിവേകാനന്ദൻ, പ്രോജക്ട് ഡയറക്ടർ ഫാ. ഡോ. ജോയ് വട്ടോളി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

വാർഡ് കൗൺസിലറും നഗരസഭ ക്ഷേമകാര്യ ചെയർമാനുമായ സി.സി ഷിബിൻ സ്വാഗതവും ക്രൈസ്റ്റ് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് മേധാവി റോസ് മേരി ജോർജ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top