ലോട്ടറി തൊഴിലാളികൾ പട്ടിണി സമരം നടത്തി

ഇരിങ്ങാലക്കുട : ഓൾ കേരള ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുമ്പിൽ ലോട്ടറി തൊഴിലാളികൾ പട്ടിണി സമരം നടത്തി. ലോട്ടറി തൊഴിലാളികൾക്ക് ആഴ്ചയിൽ അഞ്ചു ദിവസം കട തുറന്ന് വിൽപ്പന നടത്തുന്നതിന് അനുവദിക്കുക, ക്ഷേമനിധി ബോർഡിൽ നിന്നും ധനസഹായവും ലോട്ടറി എടുക്കുന്നതിന് കൂപ്പണുകളും നൽകുക, ടിക്കറ്റ് വില 30 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.വി ചാർലി സമരം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന ട്രഷറർ സതീഷ് പി.എൻ അധ്യക്ഷത വഹിച്ചു. എം.ഒ തോമസ്, വിനോദ് വിതയത്തിൽ, ഒ.കെ ശ്രീനിവാസൻ, ബെന്നി പി.ജെ, എം.ആർ പ്രതാപൻ, ബിനീഷ് കെ, ബഷീർ തുടങ്ങിയവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top