സ്മാർട്ട് കൃഷിഭവൻ – സൗജന്യ ഓൺലൈൻ സംവിധാനമൊരുക്കി കൃഷി ഉദ്യോഗസ്ഥർ

വെള്ളാങ്ങല്ലൂർ : കൃഷിഭവനുകൾ സ്മാർട്ട് ആകുന്നതിന്‍റെ ഭാഗമായി കൃഷി വകുപ്പ് സേവനങ്ങൾ ലഭ്യമാകുന്നതിന് ഇനി മുതൽ കർഷകർ ഓൺലൈൻ സംവിധാനമായ അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്‍റ്  സിസ്റ്റം (എ.ഐ.എം.എസ്) എന്ന പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്താൽ മാത്രമേ വിള ഇൻഷ്വറൻസ്, പാഡി റോയൽട്ടി, പച്ചക്കറി പഴവർഗ്ഗങ്ങൾ തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന വില ലഭിക്കൽ, പ്രകൃതിക്ഷോഭം അപേക്ഷ നൽകൽ എന്നിവ സാധ്യമാകൂ എന്ന സാഹചര്യം നിലവിലുണ്ട്.

തൃശൂർ ജില്ലയിൽ വെള്ളാങ്ങല്ലുർ മേഖലയിൽ 50 ഏക്കറിൽ കൂടുതൽ ഒന്നാംവിള നെൽകൃഷി ചെയ്യുന്ന കണ്ണംപോയ്ച്ചിറ പാടശേഖരത്തിലെ മുഴുവൻ കർഷകരെയും ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് കൃഷി വകുപ്പിലെ അസിസ്റ്റന്‍റ്  കൃഷി ഓഫീസർ , കൃഷി അസിസ്റ്റന്‍റ് മാരുടെയും സംഘടനയായ കേരളാ അഗ്രികൾച്ചറൽ ടെക്ക്നിക്കൽ സ്റ്റാഫ് അസോസിയേഷന്‍റെ  നേതൃത്വത്തിൽ തുടക്കമായി. ജോയിന്‍റ്  കൗൺസിൽ ജില്ലാ ജോയിന്‍റ്  സെക്രട്ടറി എം.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിള ഇൻഷ്വറൻസ് അപേക്ഷിക്കുന്നതിന്‍റെ  ഉദ്ഘാടനം അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി.വസന്തകുമാറും, പാഡി റോയൽട്ടി അപേക്ഷിക്കുന്നതിന്‍റെ  ഉദ്ഘാടനം കർഷകസംഘം നേതാവ് ഷാജി നക്കയും നിർവഹിച്ചു. വെള്ളാങ്ങല്ലുർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ്  കെ.എൻ.ബാബു, ജോയിന്‍റ്  കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്‍റ്  പി.കെ.അബ്ദുൾമനാഫ്, ജോയിന്‍റ്  കൗൺസിൽ മേഖല പ്രസിഡണ്ട് കെ.ജെ. ക്ലീറ്റസ്, പാടശേഖര സെക്രട്ടറി സി.കെ. ശിവജി എന്നിവർ സംസാരിച്ചു. കേരളാ അഗ്രികൾച്ചർ ടെക്ക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.വി.ശ്രീനിവാസൻ സ്വാഗതവും ജില്ലാ പ്രസിഡന്‍റ്  എൻ.വി. നന്ദകുമാർ നന്ദിയും പറഞ്ഞു. ടി.വി.വിജു, വി.എസ്.സുനിൽകുമാർ, കെ.ജെ.ഉല്ലാസ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

കർഷകർക്കും ഉദ്യോഗസ്ഥർക്കും സൗഹൃദമായ രീതിയിൽ ഓൺലൈൻ സംവിധാനത്തിന്‍റെ  പ്രവർത്തനങ്ങൾ ലളിതമാക്കണമെന്ന് കാണിച്ച് സംഘാടകർ എം.എൽ.എ ക്ക് നിവേദനം നൽകി. ഓൺലൈൻ സംവിധാനം മികവുറ്റതാക്കുന്നതിന് ഇടപെടലുകൾ നടത്താമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉറപ്പ് നൽകി. അസിസ്റ്റന്‍റ്  കൃഷി ഓഫീസർമാരായ എം.കെ. ഉണ്ണി, ടി.വി.വിജു. എന്നിവരുടെ നേതൃത്വത്തിലാണ് കർഷകരെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്തു കൊണ്ടിരിക്കുന്നത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top