ഐ എൻ ടി യു സി കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ .തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, സംസ്ഥാന സർക്കാർ നീതിപാലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി കരിദിനം ആചരിച്ചു. ഐ എൻ ടി യു സി തൃശൂർ ജില്ലാ സെക്രട്ടറി പ്രകാശൻ കെ.കെ. ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. എം.എസ് അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ ടി യു സി നിയോജകമണ്ഡലം പ്രസിഡന്‍റ് സത്യൻ പി.ബി അദ്ധ്യക്ഷനായിരുന്നു. രാമചന്ദ്രൻ ആചാരി, കെ.ഗോപാലകൃഷ്‌ണൻ, സത്യൻ തേനാഴി, സുജിത്ത് എൻ.കെ, സന്തോഷ് മുതുപറമ്പിൽ, അഷ്‌റഫ് കാട്ടൂർ, കെ.ശിവരാമൻ നായർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

Leave a comment

Leave a Reply

Top