ഐ.എൻ.ടി.യു.സി ധർണ നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലം വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (INTUC ) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കച്ചവടം നടത്താൻ അനുമതി നൽകണമെന്നും, വഴിയോരക്കച്ചവട തൊഴിലാളികൾക്ക് ധനസഹായം നൽകാൻ ആവശ്യപ്പെട്ടുകൊണ്ടും ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി . ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ബി. സത്യൻ ഉദ്ഘാടനം ചെയ്തു . യൂണിയൻ പ്രസിഡൻറ് എം.എസ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.

Leave a comment

Top