വേണു ജി വാര്യർ രചിച്ച കഥാസമാഹാരം ‘അയാളും അദ്ദേഹവും’ സംഗമസാഹിതി ചർച്ച ചെയ്തു

ഇരിങ്ങാലക്കുട : എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻ്റെ ഭാഗമായി ക്ലബ്ഹൗസിൽ വേണു ജി വാര്യർ രചിച്ച ‘അയാളും അദ്ദേഹവും’ എന്ന കഥാസമാഹാരം ചർച്ച ചെയ്തു.

അദ്ധ്യാപികയും കവിയും ഗവേഷകയുമായ സിമിത ലെനീഷ് പുസ്തകം പരിചയപ്പെടുത്തി. നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്ത് ചടങ്ങ് മോഡറേറ്റ് ചെയ്തു. എഴുത്തുകാരായ കൃഷ്ണകുമാർ മാപ്രാണം, അരുൺ ഗാന്ധിഗ്രാം, കാട്ടൂർ രാമചന്ദ്രൻ, ദിനേഷ് കെ ആർ, ശ്രീല വി.വി, ജ്യോതി കൃഷ്ണ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ആറാം ദിവസമായ ജൂൺ 24ന് അനീഷ് ഹാറൂൺ റഷീദ് രചിച്ച പപ്പ പക്ഷി എന്ന കവിതാ സമാഹാരം ചർച്ച ചെയ്യും.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top