
ഇരിങ്ങാലക്കുട : ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാൻ ദിനത്തോടനുബന്ധിച്ച് ശുചിത്വ ഭാരതം ആരോഗ്യ ഭാരതം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ഫലവൃക്ഷതൈ നട്ടു. തപസ്യ സംസ്ഥാന ജന.സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ സി.സി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശശി മരുതയൂർ , ജന.സെക്രട്ടറിമാരായ കെ.സി വേണു മാസ്റ്റർ, പ്രോഗ്രാം ഇൻചാർജ്ജ് മണ്ഡലം സെക്രട്ടറി സി.സി മുരളി, മണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം എന്നിവർ പങ്കെടുത്തു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഫലവൃക്ഷതൈ നടൽ പരിപാടി സംഘടിപ്പിച്ചു. 24, 25 തീയ്യതികളിൽ ബൂത്ത് കേന്ദ്രങ്ങളിലും തുടർന്ന് ദിവസങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ അനുഭാവികളുടെ വീടുകളിലും ഈ പരിപാടി നടക്കും. 14 ദിവസം ഫലവൃക്ഷത്തിന്റെ സംരക്ഷണവും അതാത് പ്രവർത്തകർ ഏറ്റെടുക്കുന്ന തരത്തിലാണ് ഈ വൃക്ഷതൈ നടൽ പരിപാടി സംഘടിപ്പിക്കുന്നത്.