എം.എസ്.എഫ്. പരിസ്ഥിതി അവാർഡ് എ.അൽഫിയാ കരീമിന്

വെള്ളാങ്ങല്ലൂർ : ലോക പരിസ്ഥിതിവാരത്തിന്‍റെ ഭാഗമായി എം.എസ്. എഫ്. സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സൗഹൃദ വിദ്യാർത്ഥി അവാർഡിന്റെ ജില്ലാതല ജേതാവായി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡിസിൽ ബി എ.എൽ എൽ ബി ആദ്യ വർഷ വിദ്യാർത്ഥിനിയായ എ. അൽഫിയാ കരീം തിരഞ്ഞെടുക്കപ്പെട്ടു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കരുമാത്ര 9-ാം വാർഡിലെ കടലായി തോപ്പിൽ അബ്ദുൽ കരീം ഫസീന ദമ്പതികളുടെ മകളാണ് അൽഫിയാ കരീം. തന്റെതായ രീതിയിൽ വ്യത്യസ്തങ്ങളായ പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയതാണ് അവാർഡിന് അർഹയാക്കിയത്. എം.എസ്.എഫ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി അൽഫിയായെ അനുമോദിച്ചു. അനുമോദന ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളായ കെ.എസ് ഷാനു, കെ എം അസ്‌ലം , എ.എ അൻസിഫ് അലി, കെ എ ബഷീർ, സി ഐ നഷിഖ് എന്നിവർ സംബന്ധിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top