
പൊറത്തിശ്ശേരി : ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനയിയിൽ പ്രതിക്ഷേധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരു ചക്രവാഹനങ്ങൾ തള്ളി കൊണ്ട് പ്രതിക്ഷേധ മാർച്ചും മാടായിക്കോണം പെട്രോൾ പമ്പിനു മുൻപിൽ ധർണ്ണയും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. പ്രതിക്ഷേധ ധർണ്ണയിൽ മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എം.ആർ. ഷാജു, കെ. കെ.അബ്ദുള്ള കുട്ടി, കെ.സി. ജെയിംസ്, നിഷ അജയൻ, സിജു പാറേക്കാടൻ , സിന്ധു അജയൻ സന്തോഷ് മുതുപറമ്പിൽ, റെയ്ഹാൻ ഷെഹീർ, പ്രദീപ് കുമാർ, പുരുഷോത്തമൻ , പ്രതാപൻ എന്നിവർ നേതൃത്വം നൽകി.
Leave a comment