എം. വോക്. പി. ജി.കോഴ്സിന് ഒന്നാം റാങ്ക് നേടിയ ഫാത്തിമ ബിന്ദ് ശംസിനെ അനുമോദിച്ചു

വെള്ളാങ്കല്ലൂർ : കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ എം. വോക്. പി. ജി.കോഴ്സിന് (ടെക്നോളജി ആൻഡ് മാനേജ്മെന്റ് കൺസൾട്ടൻസി) ഒന്നാം റാങ്ക് നേടിയ ഫാത്തിമ ബിന്ദ് ശംസിനെ, മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്കല്ലൂർ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. എം.എസ്. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൽകരീം മാസ്റ്റർ പുരസ്‌കാരം നൽകി. മുകുന്ദപുരം യൂണിറ്റ് പ്രസിഡന്റ്‌ പി. എം. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോണൽ ചെയർമാൻ പി. കെ. എം. അഷ്‌റഫ്‌ മുഖ്യാതിഥിയായി. യൂണിറ്റ് ഭാരവാഹികളായ കുഞ്ഞുമോൻ പുളിക്കൽ, ടി. കെ. അബ്ദുൽഹാജി, എം. എ. അലി, എ. എ. യൂനസ്, കെ. എ. സുലൈമാൻ, നാസർ ഷംസുദ്ധീൻ എന്നിവർ സംബന്ധിച്ചു. വെള്ളാങ്കല്ലൂർ ചീനിക്കാപ്പുറത്ത് ഷംസുദ്ധീൻ -റംല (സ്മാർട്ട്‌ ഫ്യൂവൽസ്) ദമ്പതികളുടെ മകളും, ആലുവ പുന്നോർ കോട്ട് (പനാമ) ഫൈസലിന്റെ ഭാര്യയുമാണ് ഫാത്തിമ..

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top