എസ് രമേശൻ നായരുടെ നിര്യാണത്തിൽ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട : കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായരുടെ നിര്യാണത്തിൽ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ശാലീന സുന്ദരങ്ങളായ കവിതകൾക്കും ഗാനങ്ങൾക്കും ഒപ്പം എന്നും ഓർത്തു വെക്കാവുന്നവയാണ് രമേശൻ നായർ രചിച്ച ഭക്തിഗാനങ്ങളെന്ന് കൂട്ടായ്മ വിലയിരുത്തി. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷനായി. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശ്ശേരി, ഹരി കെ. കാറളം, കാറളം രാമച്ചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top