രാഹുൽഗാന്ധിയുടെ ജന്മദിനത്തിൽ ബസ്സുകൾ അണു വിമുക്തമാക്കി വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കോവിഡ് സെൽ

വെള്ളാങ്ങല്ലൂർ : എ.ഐ.സി.സി മുൻ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ രാഹുൽഗാന്ധിയുടെ ജന്മദിനം എ.ഐ.സി.സി യുടെ നിർദ്ദേശ പ്രകാരം ആഘോഷങ്ങൾ ഒഴിവാക്കി കോവിഡ് പ്രതിരോധ സേവനങ്ങൾ ചെയ്യുന്നതിന്‍റെ ഭാഗമായി തിങ്കളാഴ്ച ബസ്സുകൾ ഓടുന്ന സാഹചര്യത്തിൽ എം എസ് മേനോൻ ട്രാൻസ്‌പോർട്ടിന്‍റെ 15 ബസ്സുകൾ ഉൾപ്പെടെ അണു നശികരണം നടത്തി.

വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കോവിഡ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ കോണത്തുകുന്നിൽ പഞ്ചായത്ത്‌ അംഗം കെ. കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ചീഫ് കോ ഓർഡിനേറ്റർ എ. ആർ. രാംദാസ്. വി. മോഹൻദാസ്. ധർമജൻ വില്ലേടത്. ജോയ് കോലങ്കണ്ണി. എം. എസ്. പ്രേകുമാർ കെ. ഐ. നജാഹ്. ഇ. കെ. ജോബി. മുസമ്മിൽ. പ്രശോബ്. മുഹ്സിൻ എന്നിവർ സംബന്ധിച്ചു.

Leave a comment

Top