ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ ‘നാടിന് ഒരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായി 50 വീടുകളിലേക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ ‘നാടിന് ഒരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായി ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ കോവിഡ് രൂക്ഷമായ കരുവന്നൂർ പൊറത്താട്ട്കുന്ന് കോളനിയിലെ 50 വീടുകളിലേക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ തോമാച്ചൻ വെള്ളാനിക്കാരൻ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇരിങ്ങാലക്കുട ജനമൈത്രി പോലിസ് പ്രതിനിധി സിവിൽ പോലീസ് ഓഫീസർ സുബാഷ് ചന്ദ്ര ബോസ്, വാർഡ് കൗൺസിലർ മായ അജയനും ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡണ്ട് ബിജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ നിധിൻ തോമസ്, ട്രഷറർ ജോൺ തോമസ്, ഷാജൻ ചക്കാലക്കൽ, കെ .എൻ സുഭാഷ്, ജോൺ ഫ്രാൻസീസ് കണ്ടംകുളത്തി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഈ വർഷം രണ്ടാം തവണയാണ് ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ നാടിന് ഒരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top