ഇരിങ്ങാലക്കുടയിൽ ബി.ജെ.പി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കള്ളകേസുകളിൽ കുടുക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ ബി.ജെ.പി മണ്ഡലം ഭാരവാഹികളുടെ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സമരം കർഷക മോർച്ച സംസ്ഥാന ജന:സെക്രട്ടറി എ.ആർ അജിഘോഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ: കെ.ആർ ഹരി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനെ ഷാൾ അണിയിച്ചു.

ജില്ല സെക്രട്ടറിമാരായ ശശി മരുതയൂർ, കവിതാ ബിജു, മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി വേണു മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ സുനിൽ തളിയ പറമ്പിൽ, സിന്ധു സതീഷ്, മനോജ് കല്ലിക്കാട്ട്, ഷാജുട്ടൻ, സി സി മുരളി, അഖിലാഷ്, ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത്, യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യാംജി മഹിളാ മോർച്ച മണ്ഡലം ജന: സെക്രട്ടറി സുബിത ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top