ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ കൈമാറി മുരിയാട് മഹിളാ കോൺഗ്രസ്സ്

ആനന്ദപുരം : മുരിയാട് മണ്ഡലം മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ആനന്ദപുരം ഹെൽത്ത്‌ സെന്ററിലേക്ക് മാസ്ക്, സാനിറ്റൈസർ, പി.പി.കിറ്റ് എന്നീ ആവശ്യവസ്തുക്കൾ സൂപ്രണ്ടിന് കൈമാറി.

മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ മോളി ജേക്കബ്, വൈസ് പ്രസിഡന്റ്‌ ഷാരി വീനസ്, വാർഡ് മെമ്പർമാരായ വൃന്ദകുമാരി, നിത അർജുനൻ, മഹിളാ കോൺഗ്രസ്‌ പ്രവർത്തകരായ സതി പ്രസന്നൻ, ശാരിക രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a comment

Top