തവനിഷിന്‍റെ മൊബൈൽ ചലഞ്ചിലൂടെ കിട്ടിയ മൊബൈൽ ഫോണുകൾ കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മൊബൈൽ ചലഞ്ചു വഴി സമാഹരിച്ച ഫോണുകൾ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിനും, ബോയ്സ് സ്കൂളിനും കൈമാറി. ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് എന്നിവർ ഫോണുകൾ ലിറ്റിൽ ഫ്ലവർ പ്രധാന അധ്യാപിക സിസ്റ്റർ. ജീസ് റോസ്, ഗവണ്മെന്റ് ബോയ്സ് സ്കൂൾ അധ്യാപിക നാദിയ ടീച്ചർ എന്നിവർക്ക് കൈമാറി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ലിറ്റിൽ ഫ്ലവർ സ്കൂൾ അധ്യാപിക sister വന്ദന, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top