മുരിയാട് മണ്ഡലം കോൺഗ്രസ്സ് ആശ്വാസ് – 21 കിറ്റുകൾ വിതരണം ചെയ്തു

മുരിയാട് : മുരിയാട് മണ്ഡലം കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സജീവ പ്രവർത്തകർക്ക് ആശ്വാസ് – 21 കിറ്റുകൾ വിതരണം ചെയ്തു. ആദ്യഘട്ടം അൻപത്തോളം പ്രവർത്തകർക്ക് കിറ്റുകൾ നൽകികൊണ്ട് മണ്ഡലം പ്രസിഡന്‍റ്  തോമസ് തൊകലത്ത് വിതരണോൽഘാടനം നിർവഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, മണ്ഡലം ഭാരവാഹികളായ ജോമി ജോൺ, ലിജോ മഞ്ഞളി, തുഷം സൈമൺ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്  വിബിൻ വെള്ളയത്ത്, മണ്ഡലം പ്രസിഡന്‍റ്  ജെസ്റ്റിൻ ജോർജ്ജ്, പഞ്ചായത്ത് അംഗങ്ങളായ കെ വൃന്ദ കുമാരി, നിത അർജുൻ, സേവ്യർ ആളൂകാരൻ, ഷൈജോ അരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top