കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ അഴിമതി ആരോപ്പിച്ച് കോൺഗ്രസ്സ് പൊറത്തിശ്ശേരി ശാഖയ്ക്ക് മുൻപിൽ കൂട്ടധർണ

പൊറത്തിശ്ശേരി : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നടത്തിപ്പിൽ അഴിമതി ആരോപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി ബാങ്ക് ശാഖയ്ക്ക് മുൻപിൽ കൂട്ടധർണ നടത്തി.

മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ, ഡി.സി.സി ജനറൽ സെക്രട്ടറി ആൻ്റോ പെരുംമ്പിള്ളി, ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ പി എൻ സുരേഷ്, എം ബി നെൽസൻ, വത്സൻ മുത്തേരി , രാജൻ, രാംദാസ്, കുമാരൻ, വത്സൻ, രൻജൻ, ശോഭനൻ, ബിനീഷ് കെ ബഷീർ എന്നിവർ പങ്കെടുത്തു.

Leave a comment

Top