ഫിറ്റ്നെസ് ഇല്ലാത്ത ‘മണിമാളിക’ കെട്ടിടത്തിൽ കച്ചവടം തുടരുന്നവർക്കെതിരെ നഗരസഭ അധികാരികൾ നടപടിയെടുക്കണമെന്ന് ശ്രീ കൂടൽമാണിക്യം ദേവസ്വം വീണ്ടും ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : ഫിറ്റ്നെസ് ഇല്ലെന്ന് നഗരസഭ എഞ്ചിനിയറും പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറും സർട്ടിഫൈ ചെയ്ത കൂടൽമാണിക്യം ദേവസ്വം വക കുട്ടൻകുളത്തിന് സമീപത്തെ ‘മണിമാളിക’ കെട്ടിടത്തിൽ തുടർന്നും കച്ചവടം ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും, എത്രയും പെട്ടെന്ന് നഗരസഭ അധികാരികൾ നടപടിയെടുക്കണമെന്ന് ശ്രീ കൂടൽമാണിക്യം ദേവസ്വം ആവശ്യപ്പെട്ടു.

വിവരാവകാശ നിയമപ്രകാരം ജൂൺ രണ്ടിന് ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നും കിട്ടിയ കത്തു പ്രകാരം മണിമാളിക കെട്ടിടങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്നും ലൈസൻസ് പുതുക്കി നൽകാത്ത കെട്ടിടം കച്ചവടം നടത്താൻ പാടില്ലാത്തതാണെന്നും അറിയിച്ചിരിക്കുന്നു. എന്നാൽ ഈ കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

അപകടാവസ്ഥയിൽ എന്ന് നഗരസഭയും പൊതുമരാമത്തു വകുപ്പും സെർട്ടിഫൈ ചെയ്ത കെട്ടിടത്തിൽ കച്ചവടം ചെയ്യാൻ ലൈസൻസ് നൽകാത്ത സാഹചര്യത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു.

ഇക്കാര്യം ഇരിഞ്ഞാലക്കുട നഗരസഭയുടെ അധികാരികലുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ അനക്കം ഒന്നും ഉണ്ടായിട്ടില്ല.

ശ്രീ കൂടൽമാണിക്യം വക കുട്ടൻകുളത്തിന് സമീപത്തെ ‘മണിമാളിക” കെട്ടിടം പഴകി ജീർണ്ണിച്ച് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

ആ കെട്ടിടം നിലനിൽക്കാൻ അനുവദിച്ചാൽ സമീപത്തെ റോഡുകളിലെ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും കെട്ടിടത്തിൽ കച്ചവടം ചെയ്യുന്നവർക്കും കസ്റ്റമേസിനും ജീവനുതന്നെ ഭീഷണിയാണ്.

കെട്ടിടം പരിശോധിച്ച് ദേവസ്വം എഞ്ചിനിയർക്ക് പുറമെ ഇരിങ്ങാലക്കുട നഗരസഭ അധികൃതരും PWD എഞ്ചിനിയർമാരും കെട്ടിടം അതീവ അപകടാവസ്ഥയിലാണെന്നും ഉടൻ പൊളിക്കേണ്ടതാണെന്നും റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.

കെട്ടിടത്തിലെ ഭൂരിപക്ഷം വാടകകാരും ഒഴിഞ്ഞു പോയിട്ടും ചില കച്ചവടക്കാർ ഈ വസ്തുത മറച്ചുവച്ച് തങ്ങളുടെ സ്വാർത്ഥ ലാഭത്തിനായി ഉടമയായ കൂടൽമാണിക്യം ദേവസ്വത്തിനെതിരെ അപവാദ പ്രചരണം നടത്തുകയാണെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top