തവനിഷിന്‍റെ മൊബൈൽ ഫോൺ ചലഞ്ച് ഏറ്റെടുത്ത് കെ.എൻ.ടി.ഇ.ഒ.യും 2007-2010 ബി. എ ഇക്കണോമിക്സ് ബാച്ചും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്‍റെ മൊബൈൽ ഫോൺ ചലഞ്ചിലേക്ക് ഫോണുകൾ കൈമാറി കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ ക്രൈസ്റ്റ് കോളേജ് യൂണിറ്റും, പൂർവവിദ്യാർത്ഥികളായ 2007-2010 ബി. എ ഇക്കണോമിക്സ് ബാച്ചും. കൈമാറിയ ഫോണുകൾ ഗവണ്മെന്റ് എൽ. പി സ്കൂൾ ചെങ്ങാലൂരിലെയും ബി.വി.എം.എച്ച്. എസ്.എസ് കല്പറമ്പിലെയും ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈമാറി.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ഗവണ്മെന്റ് എൽ. പി സ്കൂൾ ചെങ്ങാലൂരിലെ പ്രധാന അധ്യാപികയായ അസീന ടീച്ചർ, ബി.വി.എം.എച്ച്. എസ്.എസ് കല്പറമ്പിലെ അധ്യാപികയായ ജെൻസി ടീച്ചർ എന്നിവർക്ക് കൈമാറി. 2007-2010 ബി. എ ബാച്ചിനെ പ്രതിനിധീകരിച്ച് മുരിയാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വിപിൻ, കെ.എൻ.ടി.ഇ.ഒ സംഘടനയുടെ ജില്ലാ പ്രസിഡന്റ്‌ ലൈജു വർഗീസ്, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, സ്റ്റുഡന്റ് കോർഡിനേറ്റേഴ്‌സ് ആയ ആദം ഗിൾക്രിസ്റ്റ് ജോയ്, രാഫേൽ എന്നിവരും കെ.എൻ.ടി.ഇ.ഒ ക്രൈസ്റ്റ് കോളേജ് യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top