സൗജന്യ പച്ചക്കറി സ്റ്റാളുമായി ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്

ഇരിങ്ങാലക്കുട : കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പരിസരത്ത് സൗജന്യ പച്ചക്കറിസ്റ്റാൾ ആരംഭിച്ചു. കെ പി സി സി നിർവാഹക സമിതി അംഗം എം. പി. ജാക്ക്സൺ സ്റ്റാൾ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി.വി ചാർളി, മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് ജോസഫ് ചാക്കോ, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, നഗരസഭ കൗൺസിലർമാരായ എം.ആർ ഷാജു, ബിജു പോൾ അക്കരക്കാരൻ, ജെയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഗീർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡണ്ട് ശരത് ദാസ് എന്നിവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top