എടതിരിഞ്ഞി എച്ച്ഡിപി 97-2003 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകികൊണ്ട് 97-2003 വാട്ട്സ്ആപ്പ് കൂട്ടായ്മ. 69 പേർ അടങ്ങുന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ സ്നേഹോപഹാരം രൂപപ്പെട്ടത്. പിന്നീട് ഒരു കൂട്ടം പൂർവ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പ്രധാന അദ്ധ്യാപിക സ്മിത സുധന് ഫോണുകൾ കൈമാറി.

ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ലത സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജി രതീഷ്, പി.ടി.എ പ്രസിഡന്‍റ്  എം.എ ദേവനന്ദൻ, എച്ച് ഡി പി സമാജം ഭരണ സമിതി അംഗം വനജ ധർമരാജൻ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top