ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ റോട്ടറി സെൻട്രൽ ക്ലബ് വാഷ് ഏരിയ നിർമ്മാണവും ടോയ്‌ലെറ്റ് നവീകരണവും നടത്തി

ഇരിങ്ങാലക്കുട : ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ റോട്ടറി സെൻട്രൽ ക്ലബ് വിദ്യാർഥിനികൾക്ക് പുതിയതായി രണ്ട വാഷ് ഏരിയ നിർമ്മിക്കുകയും ടോയ്‌ലെറ്റ് നവീകരിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് പി ടി ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഷാജു , വാർഡ് കൗൺസിലർ സോണിയ ഗിരി , പി ടി എ പ്രസിഡന്റ് ജോയ് കോനേങ്ങാടൻ , റോട്ടറി അസിസ്റ്റന്റ് ഗവർണർ രാജേഷ് മേനോൻ , പ്രിൻസിപ്പൽമാരായ പ്യാരിജ എം, നേഹ കെ ആർ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ടി വി രമണി സ്വാഗതവും റോട്ടറി സെൻട്രൽ ക്ലബ് സെക്രട്ടറി രാജേഷ് കുമാർ നന്ദിയും പറഞ്ഞു. റോട്ടറി അംഗങ്ങളായ സി ജെ സെബാസ്റ്റ്യൻ , ടി പി സെബാസ്റ്റ്യൻ, ഹരികുമാർ, ടി ജെ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Leave a Reply

Top