ആൽഫ പാലിയേറ്റീവ് കെയർ നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ സമർപ്പണം നിർവ്വഹിച്ചു

വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ ആൽഫ പേഷ്യൻ്റ് കുടുംബത്തിന് പോത്താനിയിൽ നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ സമർപ്പണം അൽഫ സെക്രട്ടറി ഷഫീർ കാരുമാത്ര, എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി , ഊക്കൻ പാപ്പച്ചൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
പാലിയേറ്റീവ് പ്രവർത്തനങ്ങളോടൊപ്പം ഡ്രസ്സ് ബാങ്ക്, ഫുഡ് ബാങ്ക്, സ്നേഹാശ്രയം, പഠന സഹായം, മരുന്നിന്നും ചികിത്സക്കുമുള്ള സഹായം എന്നിവയും ആൽഫ ചെയ്തു വരുന്നു. രണ്ടാമത്തെ സ്നേഹ വീടിൻ്റെ സമർപ്പണമാണ് നടന്നത്. രജിത ആൻ്റണി, എം.എ. അൻവർ, ദൃശിക സുകുമാർ, മെഹർബാൻ ഷിഹാബ്, ഷിനി അയ്യൂബ്, ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.കെ.എം. അഷ്റഫ് സ്വാഗതവും എം.എ. അലി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top