ജൂൺ 17 മുതൽ കാട്ടൂർ പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൌൺ തുടരും, പൂമംഗലം, മുരിയാട്, പടിയൂർ, വേളൂക്കര , ഇരിങ്ങാലക്കുട നഗരസഭ, കാറളം എന്നിവടങ്ങളിൽ ഭാഗിക ലോക്ക് ഡൌൺ, ആളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനം

ജൂൺ 17 മുതൽ
കാട്ടൂർ പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൌൺ തുടരും
പൂമംഗലം, മുരിയാട്, പടിയൂർ, വേളൂക്കര , ഇരിങ്ങാലക്കുട നഗരസഭ, കാറളം എന്നിവടങ്ങളിൽ ഭാഗിക ലോക്ക് ഡൌൺ,
ആളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനം

തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ, ജൂൺ 9 മുതൽ 15 വരെയുള്ള ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണകൂടം പരസ്യപ്പെടുത്തി. ജൂൺ 16ന് ശേഷം ഈ നിയന്ത്രണങ്ങളാണ് ഈ പ്രദേശങ്ങളിൽ നിലവിൽ വരിക.

ടി.പി.ആർ 8 % ന് താഴെയുള്ള ഇടങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനം

ആളൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 7.12, ജൂൺ 9 മുതൽ 15 വരെയുള്ള എഴു ദിവസത്തെ പോസിറ്റീവ് 48, പരിശോധിച്ചത് 674 പേരെ.

ടി.പി.ആർ 8 – 20 % ഉള്ള ഇടങ്ങളിൽ ഭാഗിക ലോക്ക് ഡൌൺ

പൂമംഗലം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 9.65, ഏഴു ദിവസത്തെ പോസിറ്റീവ് 36, പരിശോധിച്ചത് 373 പേരെ

മുരിയാട് പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 11.11, ഏഴു ദിവസത്തെ പോസിറ്റീവ് 64, പരിശോധിച്ചത് 576 പേരെ

പടിയൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 12.53, ഏഴു ദിവസത്തെ പോസിറ്റീവ് 56, പരിശോധിച്ചത് 447 പേരെ.

വേളൂക്കര പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13.05, ഏഴു ദിവസത്തെ പോസിറ്റീവ് 62, പരിശോധിച്ചത് 475 പേരെ

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.60, ഏഴു ദിവസത്തെ പോസിറ്റീവ് 233, പരിശോധിച്ചത് 1404 പേരെ.

കാറളം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 17.52, ഏഴു ദിവസത്തെ പോസിറ്റീവ് 55, പരിശോധിച്ചത് 314 പേരെ

ടി.പി.ആർ 20 – 30 % ഉള്ള ഇടങ്ങളിൽ സമ്പൂർണ ലോക്ക് ഡൌൺ

കാട്ടൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 23.04 , ഏഴു ദിവസത്തെ പോസിറ്റീവ് 88, പരിശോധിച്ചത് 382 പേരെ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 % മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൌൺ നടപ്പാകും

ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ടി.പി.ആർ 30 % ഒരിടത്തും ഈ ആഴ്ചയില്ല.

എല്ലാ ബുധനാഴ്ചയും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ പരസ്യപ്പെടുത്തും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള മേഖലകളിൽ എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.) ജൂൺ 17 മുതൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.) ഇവിടങ്ങളിൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ ഉള്ള അതിവ്യാപന പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആർ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂർണ്ണ ലോക്ഡൗണും ടി.പി.ആർ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളിൽ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആർ നിരക്ക് 8ൽ താഴെയുളള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിനു താഴെ നിൽക്കുന്ന 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തൃശൂർ ജില്ലയിൽ ഇന്നത്തെ കണക്ക് അനുസരിച്ചുള്ളത്. 8നും 20നും ഇടയിലുള്ളത് 73 തദ്ദേശ ഭരണ സ്ഥാപനങ്ങളും 20നും 30നും ഇടയിലുള്ളത് 14 തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. 30നു മുകളിൽ ടിപിആർ ഉള്ളത് തൃശൂർ ജില്ലയിൽ ജൂൺ 9 മുതൽ 15 വരെയുള്ളവയിൽ ഇല്ല.

Leave a comment

Top