കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സിലെ അത്യപൂർവ താളിയോല ഗ്രന്ഥങ്ങൾ കെമിക്കൽ പ്രോസസ്സിംഗിലൂടെ സംരക്ഷിക്കുന്നതും തുടർന്ന് താലിയോളകളെ സ്കാൻ ചെയ്തു കമ്പ്യൂട്ടർ സെർവർകളിൽ സംരക്ഷിക്കുന്നതും നേരിട്ട് കണ്ട് മനസ്സിലാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ദേവസ്വം മ്യൂസിയം സന്ദർശിച്ചു.

മന്ത്രിയോടൊപ്പം സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ സലിം കുമാർ, മോഹൻദാസ്, മനോജ് കുമാർ, രജിസ്ട്രാർ ഗോപാലകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു. ദേവസ്വം ചെയർമാൻ യൂ. പ്രദീപ് മേനോൻ, ദേവസ്വം മ്യൂസിയം ഡയറക്ടർ ഡോ. കെ.രാജേന്ദ്രൻ എന്നിവർ ആർക്കൈവ്സിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top