ചികിത്സാ സഹായം നൽകി

വെള്ളാങ്കല്ലൂർ : കേരള പുലയർ മഹാസഭ പുളിയിലക്കുന്ന് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഏറെക്കാലമായി മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്ന കുടുംബത്തിന് ചികിത്സ ധനസഹായം നൽകി. ഈ മഹാമരിയുടെ കാലത്ത് അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങായി മാറണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ഏറ്റെടുക്കുകയായി ശാഖ കമ്മിറ്റി. കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും നൽകി.

യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, ശാഖാ സെക്രട്ടറി ഷൈബി രാധാകൃഷ്ണൻ, വള്ളികുട്ടി വാരിയത്ത്, സ്വാതി വിനു, സുബ്രഹ്മണ്യൻ, രതീഷ് എന്നിവർ പങ്കെടുത്തു.

Leave a comment

Top