തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 770 പേര്‍ക്ക് കൂടി കോവിഡ്,1147 പേര്‍ രോഗമുക്തരായി, 759 പേർക്ക് സമ്പർക്കത്തിലൂടെ.സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക്

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 770 പേര്‍ക്ക് കൂടി കോവിഡ്,1147 പേര്‍ രോഗമുക്തരായി,759 പേർക്ക് സമ്പർക്കത്തിലൂടെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45%. സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക്

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (14/06/2021) 770 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1147 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,952 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,55,011 ആണ്. 2,43,572 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45% ആണ്. ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 759 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആള്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 02 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 55 പുരുഷന്‍മാരും 59 സ്ത്രീകളും പത്ത് വയസ്സിനു താഴെ 28 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളുമുണ്ട്. സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Leave a comment

Top